ദേശീയം

കോവിഡ് വിശകലനം; ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് നടത്തി; പരിഹാസവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാൻ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ മൻ കി ബാത്ത് നടത്തുകയായിരുന്നു എന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആന്ധ്ര, തെലങ്കാന, ഒഡിഷ, ജാർഖണ്ഡ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു.

ബഹുമാന്യനായ പ്രധാനമന്ത്രി ഫോണിൽ വിളിച്ചു. ഫോണിലൂടെ മൻ കി ബാത്ത് പറയുകയാണ് അദ്ദേഹം ചെയ്തത്. പ്രശ്നങ്ങൾ കേട്ടുകൊണ്ട് കാര്യങ്ങൾ സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സാധിക്കാത്തതിലെ അതൃപ്തി വ്യക്തമാക്കി സോറൻ ട്വിറ്ററിൽ കുറിച്ചു. 

കോവിഡ് മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. ദേശിയ മരണ നിരക്ക് 1.10 ആയിരിക്കുമ്പോൾ ജാർഖണ്ഡിൽ ഇത് 1.28 ആണ്. കഴിഞ്ഞ ദിവസം 133 മരണങ്ങളാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)