ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് മരണം മുക്കാല്‍ ലക്ഷം കടന്നു; ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധവുണ്ടായത് ആശ്വാസകരമാണ്. ഇന്ന് എണ്‍പതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗ മുക്തി. 

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു. ആകെ മരണം മുക്കാല്‍ ലക്ഷവും കടന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,605 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,266 പേരാണ് ഇന്ന് രോ​ഗം ഭേദമായി ആശുപത്രി വിട്ടത്. 864 പേർ ഇന്ന് മരിച്ചു.. 

ഇതുവരെയായി സംസ്ഥാനത്ത് 50,53,336 പേര്‍ക്കാണ് രോഗം ബാധിച്ചത്. 43,47,592 പേര്‍ക്ക് ആകെ രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയായി 75,277 പേര്‍ മരിച്ചു. നിലവില്‍ 6,28,213 പേരാണ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ