ദേശീയം

എല്‍ഐസി ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ; തൊഴില്‍ദിനം അഞ്ചായി കുറച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി എല്‍ഐസി. മെയ് പത്തുമുതല്‍ ശനിയാഴ്ച തൊഴില്‍ ദിവസമായിരിക്കില്ലെന്ന് എല്‍ഐസി അറിയിച്ചു. 2021 ഏപ്രില്‍ 15 ന് കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ഞായര്‍ ദിവസത്തിനൊപ്പം ഇനി മുതല്‍ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം. 

ഉപഭോക്താക്കളുടെ മേല്‍ പെട്ടെന്ന് അടിച്ചേല്‍പ്പിച്ച തീരുമാനമാകാതിരിക്കാന്‍, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു. എല്‍ഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു