ദേശീയം

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെ; ഇന്ന് 12,000ലധികം വൈറസ് ബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഗുണം ഡല്‍ഹിയില്‍ ദൃശ്യമാകുന്നു. ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെ എത്തി. 19.10 ശതമാനമാണ് പുതിയ ടെസ്‌ററ് പോസിറ്റിവിറ്റി നിരക്ക്.

24 മണിക്കൂറിനിടെ 12,651 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണ്. ഒരിടയ്ക്ക് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നും ഉയര്‍ന്നിരുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 319 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രോഗബാധിതരുടെ ആകെ എണ്ണം 13,36,218 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 19,663 ആണ് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 85,258 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 12,31,297 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു