ദേശീയം

ഗംഗാനദിയില്‍ മൃതദേഹങ്ങളുടെ ഒഴുക്ക് തുടരുന്നു; ഇന്ന് ഏഴെണ്ണം കൂടി കണ്ടെത്തി, പലതും അഴുകിയ അവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് തുടരുന്നു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി ഇത്തരത്തില്‍ കണ്ടെത്തി. ഇതോടെ ജില്ലയില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ എണ്ണം 52ആയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഒഴുകിയെത്തിയ മൃതദേങ്ങള്‍ ഉടന്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മമാത്രം 45 മൃതദേഹഹങ്ങള്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് ബലിയ നിവാസികള്‍ പറയുന്നത്. മൃതദേഹങ്ങളില്‍ പലതും അഴുകിയ അവസ്ഥയിലാണെന്നാണ് ജില്ലാ കലക്ടര്‍ അതിഥി സിങ് വ്യക്തമാക്കുന്നത്. 

'ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളുടെ സംസ്‌കാരം അന്നു വൈകുന്നേരം തന്നെ നടത്തി. എവിടെനിന്നാണ് മൃതദേഹങ്ങള്‍ എത്തുന്നത് എന്ന്കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നദിയുടെ ഒഴുക്ക് വെച്ച്, ബിഹാറിലെ ബക്‌സറില്‍ നിന്നോ മറ്റു ഭാഗങ്ങളില്‍ നിന്നോ ആകണം ഇവ എത്തിയത് എന്നാണ് കരുതുന്നത്' കലക്ടര്‍ പറഞ്ഞു. 

'ബലിയയിലെ നരഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാരൗലി, ഉജിയാര്‍ ഘാട്ടുകളും ബക്‌സറിലെ ഘാട്ടും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററാണ്. നദിക്ക് മുകളിലൂടെ കാറ്റിന്റെ ദിശ ബലിയയിലേക്കാണ്' എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് ബക്‌സര്‍ ജില്ലാ ഭരണകൂടം ആരരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി