ദേശീയം

നാലുദിവസം 'അഗ്നിപൂജ' നടത്തൂ; കോവിഡ് മൂന്നാം തരംഗം രാജ്യത്തെ തൊടുക പോലുമില്ല; വിചിത്രവാദവുമായി ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിചിത്രവാദവുമായി മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. യാഗം നടത്തിയാല്‍ കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്തെ തൊടില്ലെന്നും എല്ലാവരും നാല് ദിവസം അഗ്നിപൂജ നടത്തണമെന്നും മന്ത്രി പറഞ്ഞു. 

രണ്ടാം കോവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കുകയും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അമിതഭാരവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 

പരിസ്ഥിതി ശുദ്ധീകരണത്തിനായി, നാല് ദിവസത്തേക്ക് യജ്ഞം നടത്തുക. ഇതാണ് യജ്ഞ ചിക്കിത്സ. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയില്‍ നിന്ന് രക്ഷനേടുന്നതിനായി യജ്ഞ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാം, കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുകപോലുമില്ല. ഇന്‍ഡോറില്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മഹാമാരി ആദ്യം കുട്ടികളിലാണ് പകരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട, മഹാമാരിയെ വിജയകരമായി മറികടക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ മഹാമാരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഇന്‍ഡോറിലെ വിമാനത്താവളത്തിലെ ഒരുപ്രതിമയ്ക്ക് മുന്നില്‍ ഇവര്‍ പൂജകള്‍ നടത്തിയിരുന്നു. കോവിഡ് കെയര്‍ സെന്ററുകളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിന് മന്ത്രി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു