ദേശീയം

രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; രാജ്യത്ത് ഇന്നലെ മൂന്നരലക്ഷത്തോളം കോവിഡ് ബാധിതര്‍; മരണം 4205

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4205 പേര്‍  ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

ഇന്നലെ വൈറസ് ബാധിതരെക്കാള്‍ കൂടുതലാണ് രോഗമുക്തര്‍. 3,55,338പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,33,40,938 പേര്‍ക്ക്. ഇതില്‍ 1,93,82,642 പേര്‍ രോഗമുക്തരായി. 2,54,197പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത്  17,52,35,991 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,04,099 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 40,956പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 793പേര്‍ മരിച്ചു. 71,966പേര്‍ രോഗമുക്തരായി. 5,58,996പേരാണ് ചികിത്സയിലുള്ളത്. 51,79,929പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 45,41,391പേര്‍ രോഗമുക്തരായപ്പോള്‍, 77,191പേരാണ് മരണത്തിന് കീഴടങ്ങിയത്.

കര്‍ണാടകയില്‍ ഇന്ന് 39,510പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 480പേര്‍ മരിച്ചു. 22,584പേരാണ് രോഗമുക്തരായത്. 5,87,452പേര്‍ ചികിത്സയിലാണ്.
20,13,193പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 19,852പേര്‍ മരിച്ചു. 14,05,869പേരാണ് രോഗമുക്തരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍