ദേശീയം

വാക്‌സിന്‍ എടുക്കാനായി ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും പുറത്തിറങ്ങി; വീട്ടില്‍ നിന്ന് 25 ലക്ഷവും ആഭരണങ്ങളും മോഷണം പോയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കോവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം.

ബുധനാഴ്ച രാവിലെ വാക്‌സിന്‍ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ്
വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു.

വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്‌വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്‍മാര്‍ എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട് വ പറഞ്ഞു.

തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍പറഞ്ഞെന്നും പട് വ പറയുന്നു.  കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്‌സിന്‍ എടുക്കാനായാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹ പറഞ്ഞു.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി