ദേശീയം

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; 19,000 കോടി രൂപ കൈമാറിയേക്കും; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം അടുത്ത ഗഡു വെള്ളിയാഴ്ച നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. 9.5 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.

വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്.  എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത്

പണം കര്‍ഷകരുടെ ബാങ്ക് ആക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''