ദേശീയം

മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ട വിഡിയോ വൈറൽ; ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: മുട്ടക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. റോഡിരികിൽ നിർത്തിയിട്ടിരുന്ന  വണ്ടിയിൽ നിന്ന് മുട്ട മോഷ്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. പഞ്ചാബ്‌ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ പ്രിത്‌പാൽ സിങ്ങാണ് സസ്‌പെന്‍ഷനിലായത്‌.

ഉന്തുവണ്ടിക്ക് സമീപം നിന്ന് മുട്ടകളെടുത്ത് സ്വന്തം പോക്കറ്റിലിടുന്ന പ്രിത്‌പാലിന്റെ വിഡിയോയാണ് പ്രചരിച്ചത്. സമീപത്തുനിന്ന ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയതാണ് ദൃശ്യം. ഫത്തേഗഡ് നഗരത്തിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു മോഷണം. ഉന്തുവണ്ടിയെടുക്കാൻ ഉടമ എത്തിയതോടെ ഓട്ടോയ്ക്ക് കൈകാണിച്ച് പ്രിത്‌പാൽ ധൃതിയിൽ മടങ്ങുന്നതും വിഡിയോയിൽ കാണാം. 

 ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പഞ്ചാബ് പൊലീസ് ട്വിറ്ററിൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്