ദേശീയം

കോവിഡില്‍ ആശ്വാസം; രാജ്യത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ട് ആഴ്ചയായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാര്യമായി കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് ആഴ്ചകളായി ആശങ്കയായി നിന്ന് രോഗ വ്യാപനം തുടര്‍ച്ചയായി കുറയുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളില്‍ 25 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 

നിലവില്‍ രാജ്യത്ത് 194 ജില്ലകളില്‍ കേസുകള്‍ കൂടുന്നുണ്ട്. 121 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. 

എട്ട് സംസ്ഥാനങ്ങളില്‍ നിലവില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളില്‍ അര ലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് ആക്ടീവ് കേസുകള്‍. 19 സംസ്ഥാനങ്ങള്‍ അര ലക്ഷത്തിന് താഴെയാണ് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. ഏഴ് സംസ്ഥാനങ്ങളില്‍ 25 ശതമാനത്തിന് മുകളിലും 22 സംസ്ഥാനങ്ങളില്‍ 15 ശതമാനത്തിന് മുകളിലുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം