ദേശീയം

ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം പടരുന്നതില്‍ ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ കുട്ടികള്‍ക്കിടയില്‍ രോഗം പടര്‍ന്നുപിടിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രണ്ടുമാസത്തിനിടെ ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനം നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. പ്രതിദിനം 30,000ന് മുകളിലാണ് ശരാശരി കോവിഡ് ബാധിതര്‍. കുട്ടികള്‍ക്ക് ഇടയിലും കോവിഡ് പടരുന്നതാണ് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും.

രണ്ടുമാസത്തിനിടെ 39,846 പിഞ്ചു കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ചതിന് ശേഷം മാര്‍ച്ച് 18 വരെ 27,841 കുട്ടികള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 65,551 മാത്രമാണ്. 

മാര്‍ച്ച് 18 വരെ 28 പിഞ്ചു കുട്ടികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മെയ് 15 വരെ 15 കുട്ടികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൗമാരക്കാരില്‍ മരണസംഖ്യ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 18 വരെ 46 കുട്ടികള്‍ മാത്രമാണ് വൈറസ് ബാധയ്ക്ക് കീഴടങ്ങിയത്. എന്നാല്‍ ചുരുക്കം മാസത്തിനുള്ളില്‍ 62 കുട്ടികള്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്