ദേശീയം

ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറി; കോവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെ എന്തിന് കുറ്റപ്പെടുത്തണം; ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണ് കോവിഡ് രൂക്ഷമാകാന്‍ കാരണം ലോക്ഡൗണ്‍ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കമമെന്നും ഖുശ്ബു ട്വീറ്ററില്‍ കുറിച്ചു. 

'ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ദയവ് ചെയ്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കു' ഖുശ്ബു കുറിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ കൂടിവരികയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്' എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ