ദേശീയം

ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദം, 12 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാം: അവകാശവാദവുമായി ഫൈസര്‍, അടിയന്തര ഉപയോഗ അനുമതിക്ക് തിരക്കിട്ട ചര്‍ച്ചകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ഫൈസര്‍ വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടാം കോവിഡ് തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അതിതീവ്ര വ്യാപനമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലും ഇന്ത്യന്‍ വകഭേദം പടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫൈസറിന്റെ അവകാശവാദം.

തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ഒരു മാസം വരെ വാക്‌സിന്‍ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ നെഗറ്റീവ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ചെലവ് കൂടുതലാണെന്നും ഇന്ത്യ പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്തിന് ഇത് പ്രായോഗികമല്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അനുമതി ലഭിച്ചാല്‍ ജൂലൈ- ഒക്ടോബര്‍ കാലയളവില്‍ അഞ്ചു കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല