ദേശീയം

നായയെ ബലൂണ്‍ കെട്ടിപ്പറത്തി; വൈറലാക്കാന്‍ വീഡിയോ ചിത്രീകരിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നായയുടെ ദേഹത്ത് ബലൂണ്‍ കെട്ടിപ്പറത്തി ക്രൂരത. സംഭവം വിവാദമായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ യുട്യൂബര്‍ ഗൗരവ് ജോണാണ് അറസ്റ്റിലായത്. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് പറത്തുന്ന വീഡിയോ ചിത്രികരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. നായയെ പറത്തുന്നതിനായി നിരവധി ബലൂണുകളാണ് ദേഹത്ത് കെട്ടിയത്.  മേല്‍ കെട്ടിയിട്ടത്. നായ പറക്കുന്നത് കണ്ട് അമ്മയും മകനും ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്‌തെങ്കിലും മൃഗസംരക്ഷണ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

സംഭവത്തില്‍ ഗൗരവ് ജോണിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ ഫൗണ്ടാണ് ഡല്‍ഹി മാളവ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അമ്മയ്ക്കും മകനുമെതിരെ വിവിധവകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പിന്നീട് യൂട്യൂബര്‍ മാപ്പുപറയുകയും ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു