ദേശീയം

ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധ കൂടി, ഗുജറാത്തില്‍ എട്ടുപേര്‍ക്ക് രോഗം; 'ആസ്പര്‍ജില്ലോസിസ്', അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് രോഗികളിലും കോവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയത്.

വഡോദരയിലാണ് ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എസ്എസ്ജി ആശുപത്രിയില്‍ എട്ടു പേരാണ് ചികിത്സയില്‍ കഴിയുന്നത്.  കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളിലാണ് ഫംഗസ് ബാധയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഡോക്ടര്‍ ശീതള്‍ മിസ്ട്രി പറയുന്നു.ഓക്‌സിജന്‍ വിതരണത്തിന് അസംസ്‌കൃത വസ്തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നതായി ഡോക്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി