ദേശീയം

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി, ജൂണ്‍ 30 വരെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ജൂണ്‍ 30 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്. കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു. 

ചരക്കുനീക്കത്തിനും തടസമുണ്ടാവില്ല. നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍