ദേശീയം

ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍: കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. വാക്‌സിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. വാക്‌സിനേഷനില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും പ്രകാശ് ജാവഡേക്കര്‍ വിമര്‍ശിച്ചു.

രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്റെ രണ്ടു ഡോസ് നല്‍കാന്‍ സാധിച്ചതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിന് മറുപടിയായാണ് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്.

2021 അവസാനത്തോടെ രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാവും. വാക്‌സിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ രാഹുല്‍ ഗാന്ധിയോട് പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളിലാണ്.മെയ് ഒന്നുമുതല്‍ 44 വയസിന് താഴെയുള്ളവര്‍ക്ക് അനുവദിച്ച ക്വാട്ട സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ലെന്നും ജാവഡേക്കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്