ദേശീയം

'സഹജീവി സ്‌നേഹം', നായയെ ഉപദ്രവിക്കുന്ന യുവാവിനെ കുത്തിവീഴ്ത്തി പശു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

'പണ്ടൊക്കെ ചെയ്യുന്നതിന്റെ ഫലം പിന്നീടാണ് ലഭിക്കുക. ഇപ്പോള്‍ അപ്പപ്പോള്‍ തന്നെയാണ്'. നാട്ടിന്‍പുറങ്ങളില്‍ സ്ഥിരമായി പറയുന്ന ഈ വാചകത്തെ അന്വര്‍ത്ഥമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പട്ടിയെ ഉപദ്രവിക്കുന്ന യുവാവിന് കിട്ടിയ 'എട്ടിന്റെ പണി'യാണ് വീഡിയോയുടെ ഉള്ളടക്കം. നായയുടെ തലയില്‍ പിടിച്ച് വലിക്കുകയാണ് യുവാവ്. 

ഈസമയത്ത് ഒരു പശു വന്ന് യുവാവിനെ കുത്തിവീഴ്ത്തുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. പശുവിന്റെ ആക്രമണത്തില്‍ യുവാവ് നിലത്തുവീഴുന്നതും യുവാവിനെ തുടര്‍ച്ചയായി പശു ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പട്ടിയെ തല കൊണ്ട് തള്ളി നീക്കിയ ശേഷമാണ് പശുവിന്റെ ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍