ദേശീയം

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ടീച്ചര്‍ മര്‍ദ്ദിച്ചു; സ്‌കൂളില്‍ നിന്ന് പുറത്താക്കി; 15കാരന്‍ തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍:ക്ലാസ് ടീച്ചര്‍ മര്‍ദ്ദിക്കുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് സംഭവം.

ആത്മഹത്യ ചെയ്ത കുട്ടിയുടെ ഇളയ സഹോദരനും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. സഹോദരനെ ടീച്ചര്‍ അടിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് എട്ടാം ക്ലാസുകാരനെ ക്ലാസ് ടീച്ചര്‍ പ്രിന്‍സിപ്പളിന്റെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. അതിന്റെ പിറ്റേദിവസം മാനേജര്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.  ഇതില്‍ മനംനൊന്ത് വിദ്യാര്‍ഥി വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് ടീച്ചര്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍, മാനേജര്‍ എന്നിവര്‍ക്കെതിരെ ഐപിസി 306 വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തി കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തതായും പ്രിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം