ദേശീയം

ബിസിനസ് മെച്ചപ്പെടുത്താനായി ഒരു മാസം മുന്‍പ് മുംബൈയിലെത്തി; യുവാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിനസ് കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ യുവാവ് മരിച്ചനിലയില്‍. വാടകവീട്ടിലാണ് 40കാരനായ ബിസിനസുകാരനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മനീഷ് പട്ടേലിനെയാണ് ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ ബിസിനസില്‍ വലിയ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ഒരുമാസം മുന്‍പാണ് പട്ടേല്‍ മുംബൈയിലേക്ക് താമസം മാറ്റിയത്.  ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവാവ് മുംബൈയില്‍ എത്തിയത്.

കെട്ടിട സമുച്ചയത്തിന്റെ മാനേജര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഫ്‌ലാറ്റില്‍ എത്തിയത്. ബെല്‍ അടിച്ചിട്ടും മൊബൈലില്‍ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി മാനേജര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച്് അകത്തുകടന്ന പൊലീസ്, ബിസിനസുകാരന്‍ നിലത്തുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതായി പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത