ദേശീയം

ബിജെപിയുടെ സിറ്റിങ് സീറ്റും പിടിച്ചെടുത്ത് തൃണമൂല്‍; ബിഹാറില്‍ ആര്‍ജെഡി മുന്നില്‍, ഉപതെരഞ്ഞെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 29 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിയുടെ സിറ്റിങ് സീറ്റിലും തൃണമൂലാണ് മുന്നില്‍.

ദിന്‍ഹാതയില്‍ ടിഎംസിയുടെ ഉദ്യാന്‍ ഗുഹ 63,000വോട്ടുകള്‍ക്ക് മുന്നിലാണ്. കര്‍ണാടകയിലെ രണ്ട് സീറ്റുകളില്‍ സിന്ദഗിയില്‍ ബിജെപിയും ഹംഗലില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. 

ബിഹാറിലെ താരാപൂരില്‍ ആര്‍ജെഡിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ മണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. മധ്യപ്രദേശിലെ ഖണ്ഡ്‌വ ലോക്‌സഭ സീറ്റിലും റായ്ഗണ്‍ നിയമസഭ സീറ്റിലും ബിജെപിയാണ് മുന്നില്‍. 

ആന്ധ്രയിലെ ബദ്‌വാളില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോഗ്രസാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ദെഗ്ലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. തെലങ്കാനയിലെ ഹുസൂറാബാദില്‍ ബിജെപി ലീഡ് ചെയ്യുന്നു. 

അസമിലെ അഞ്ച് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഹിമാചലിലെ മൂന്നു നിയമസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും