ദേശീയം

'ഖബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയല്ല;ബിജെപി സര്‍ക്കാര്‍ പൊതുപണം ചെലവഴിക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി'; യോഗി ആദിത്യനാഥ് 

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: ഖബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയല്ല, ബിജെപി സര്‍ക്കാര്‍ പൊതുപണം വിനിയോഗിക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'മുന്‍പ് പൊതുപണം, ഖബര്‍സ്ഥാനുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും മുഖംമിനുക്കാനുമാണ്'-ആദിത്യനാത് പറഞ്ഞു. 

രാം കഥ പാര്‍ക്കില്‍ സംഘടിപ്പിച്ച ദീപോത്സവ് പരിപാടിയില്‍ സംസാരിക്കവെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്. അടുത്തവര്‍ഷം ഹോളി വരെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പരിപാടിവരെ സൗജന്യ റേഷന്‍ വിതരണം തുടരുമെന്നും ആദിത്യനാഥ് പറഞ്ഞു. 

661 കോടിയുടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തി. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഉത്തര്‍പ്രശേില്‍ 500 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു. 

'ഖബര്‍സ്ഥാനുകളെ സ്‌നേഹിക്കുന്നവര്‍ അതിനുവേണ്ടി പണം ചെലവാക്കും. ധര്‍മ്മത്തേയും സംസ്‌കാരത്തേയും സ്‌നേഹിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവാക്കും.'- യോഗി ആദിത്യനാഥ് പറഞ്ഞു. 

'30 വര്‍ഷം മുമ്പ് ജയ് ശ്രീറാം വിളിക്കുന്നത് യുപിയില്‍ കുറ്റകൃത്യമായിരുന്നു. അന്ന് നിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ ഇന്ന് നിങ്ങളുടെ ശക്തിക്ക് മുന്നില്‍ തല കുനിക്കുകയാണ്. 2023ല്‍ ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകും. അതുവരെ ലോകത്ത് ഒരു ശക്തിക്കും നിര്‍മാണം തടയാനാകില്ല'-ആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു