ദേശീയം

'മുഖ്യമന്ത്രിയെ ചാട്ടവാര്‍ കൊണ്ട് അടിച്ചു'- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആചാരത്തിന്റെ ഭാഗമായി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല്‍ ചടങ്ങില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി വലതു കൈ നീട്ടിപിടിച്ചു. തുടര്‍ന്ന് ചടങ്ങിന് കാര്‍മികത്വം വഹിക്കുന്ന ബീരേന്ദ്ര താക്കൂര്‍ ചാട്ട കൊണ്ട് എട്ടു തവണ കൈയില്‍ അടിച്ചു. ചടങ്ങ് പൂര്‍ത്തിയായതിന് ശേഷം ഇരുവരും പരസ്പരം അഭിവാദ്യം അര്‍പ്പിക്കുന്നതും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു.

ജാന്‍ഗിരിയിലാണ് വര്‍ഷതോറുമുള്ള പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെത്തിയത്. കഴിഞ്ഞവര്‍ഷം വരെ ബീരേന്ദ്ര താക്കൂറിന്റെ അച്ഛനാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചിരുന്നത്. സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി