ദേശീയം

നോട്ട്​ നിരോധനത്തിന്​ അഞ്ചാണ്ട്​; ആളുകളുടെ കയ്യിലുള്ള പണം 29 ലക്ഷം കോടിക്ക് മുകളിൽ, 64% കൂടിയതായി കണക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. 2016 ന​വം​ബ​ർ എ​ട്ടി​ന്​ രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അ​ന്ന്​ അ​ർ​ധ​രാ​ത്രി മുതൽ നിരോധിച്ചതായി പ്രഖ്യാപിച്ചു. 

ക​ള്ള​പ്പ​ണ​വും ക​ള്ള​നോ​ട്ടും ത​ട​യു​ക, ക​റ​ൻ​സി നോ​ട്ടിന്റെ കൈ​മാ​റ്റം കു​റ​ച്ച്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്ന പ​ണ​മൊ​ഴു​ക്ക്​ ത​ട​യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ​ നി​ര​ത്തി​യാണ് നോട്ട് നിരോധനം നടപ്പാക്കിയത്. അതേസമയം ഈ നീക്കം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ. 

2016 നവംബര്‍ 8-ന്  ആളുകളുടെ കൈയിൽ 17.97 ലക്ഷം കോടി രൂപ

ആർബിഐയുടെ കണക്ക് അനുസരിച്ച് 2016 നവംബര്‍ 8-ന് 17.97 ലക്ഷം കോടി രൂപയായിരുന്നു ആളുകളുടെ കൈകളിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ എട്ടാം തിയതി പുറത്തുവന്ന ആർബിഐയുടെ കണക്കനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29.12 ലക്ഷം കോടി രൂപക്ക് മുകളിലാണ്. അതായത് 2016-നെക്കാൾ 64 ശതമാനം കൂടുതൽ. 

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി

നോട്ട് നിരോധനം നടപ്പാക്കുന്നതുവഴി കള്ളപ്പണം തുടച്ചുനീക്കപ്പെടുന്നതോടെ ആളുകളുടെ കൈയിലുള്ള പണം 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നാണ് സർക്കാർ കരുതിയത്. നാല് ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നും ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമെന്നുമായിരുന്നു വാദം. പക്ഷെ 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ