ദേശീയം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ; ഭാര്യയും പിടിയിലായി 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദായെയും ഭാര്യ ഷീല മറാണ്ഡിയും ഝാർഖണ്ഡിൽ അറസ്റ്റിലായി. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പ്രശാന്ത് ബോസ് അറസ്റ്റിലായതായി ഝാർഖണ്ഡ് പൊലീസ് അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിഷൻ ദാ മുമ്പ് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റർ ഓഫ് ഇന്ത്യയുടെ (എംസിസിഐ) തലവനായിരുന്നു. സിപിഐ മാവോയിസ്റ്റിന്‍റെ നയരൂപീകരണ സെൻട്രൽ കമ്മിറ്റിയിലെ (സിസി) ഏക വനിതാ അംഗമാണ് ഷീല മറാണ്ഡി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു