ദേശീയം

പശുക്കൾക്കും വേണം ഹോസ്റ്റൽ! നിർദ്ദേശവുമായി കേന്ദ്ര മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല. മധ്യപ്രദേശിലെ സാഗർ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്ര മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 

പശുക്കളെ പരിപാലിക്കാൻ ആഗ്രഹമുള്ളവർക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അത്തരത്തിലുള്ളവർക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമിക്കണമെന്നുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനായി സർവകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സർക്കാരും താനും വ്യക്തിപരമായി ഇതിൽ സഹകരിക്കാൻ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ സമാനമായ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡോ. ഹരിസിങ് ഗൗർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പശു പഠന- ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍