ദേശീയം

ക്യാരിബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; ഉപഭോക്താവിന് കടയുടമ 11,000 രൂപ നഷ്ടപരിഹാരം നല്‍കണം, ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ നല്‍കാന്‍ പിസാ ഷോപ്പിനോട് നിര്‍ദേശിച്ച്് 
 ഉപഭോക്തൃ ഫോറം. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്ക് ഒപ്പം 7.62 രൂപ ചുമത്തി ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിനാണ് പിസാ ഷോപ്പിനെതിരെ ഉത്തരവിറക്കിയത്.

ഹൈദരാബാദിലാണ് സംഭവം. വിദ്യാര്‍ഥിയായ കെ മുരളി കുമാറാണ് പിസാ ഷോപ്പിനെതിരെ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്. 2019 സെപ്റ്റംബര്‍ 16നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്‌ക്കൊപ്പം പ്ലാസ്റ്റിക് ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 

കമ്പനിയുടെ ലോഗോ പതിച്ച ക്യാരിബാഗിന് 7.62 രൂപ ഈടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.രണ്ടുവര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് പിസാ ഷോപ്പിനോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു