ദേശീയം

അജയ് മിശ്രക്കെതിരെ വരുണ്‍ഗാന്ധി; ലഖിംപൂര്‍ സംഭവം ജനാധിപത്യത്തിന് കളങ്കം; കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുക്കണം;  താങ്ങുവിലയില്‍ നിയമം വേണമെന്നും ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍കാര്‍ പാഞ്ഞുകയറി   കര്‍ഷകര്‍ അടക്കം കൊല്ലപ്പെട്ട സംഭവത്തില്‍, കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി എംപി വരുണ്‍ഗാന്ധി. ലഖിംപൂര്‍ സംഭവം ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാലേ ലഖിംപൂര്‍ അന്വേഷണം തീതിപൂര്‍വമാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു. 

ഭരണഘടനാപരമായും, സഹാനുഭൂതിയോടെയുമാണ് ജനാധിപത്യം പുലരേണ്ടത് എന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടിയെ വരുണ്‍ഗാന്ധി കത്തില്‍ അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടു വരണമെന്നും വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു. 

രാജ്യത്തെ 85 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അവരുടെ വിളകള്‍ക്ക് മെച്ചമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളകള്‍ക്ക് താങ്ങുവിലയില്‍ നിയമപരമായ ഗ്യാരന്റി കര്‍ഷകര്‍ക്ക് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ ഈ പ്രക്ഷോഭം അവസാനിക്കില്ലെന്നും, മറ്റു രൂപത്തില്‍ തുടരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കര്‍ഷക സമരത്തിനിടെ 700 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം മുമ്പുതന്നെ എടുത്തിരുന്നെങ്കില്‍ ഇത്രയധികം പേര്‍ക്ക് ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ കര്‍ഷകരോട് ദുഃഖം പ്രകടിപ്പിച്ച്, ഇവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നല്‍കണം. കൂടാതെ കര്‍ഷകസമരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കത്തില്‍ വരുണ്‍ഗാന്ധി അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു