ദേശീയം

റെയില്‍വേ ട്രാക്കില്‍ വിഡിയോ ചിത്രീകരണം, യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; അപകട ദൃശ്യം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഹോഷന്‍ഗാബാദ് (മധ്യപ്രദേശ്): റെയില്‍വേ ട്രാക്കില്‍നിന്ന് വിഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സന്‍ജു ചൗരേ ആണ് മരിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു സന്‍ജുവെന്ന് പൊലീസ് പറഞ്ഞു. ചിത്രീകരണത്തിനിടെ ഗുഡ്‌സ് ട്രെയിന്‍ വന്നത് സന്‍ജു അറിഞ്ഞില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. ശരദേവ് ബാബ പ്രദേശ്തത് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

സന്‍ജുവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വിഡിയോയില്‍ ഉണ്ട്. ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവര്‍ യുവാവിനെ ട്രാക്കില്‍ കണ്ട് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. 

സന്‍ജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍