ദേശീയം

ഇന്ത്യയില്‍ 6.2 കോടി തെരുവ് നായ്ക്കളും 91 ലക്ഷം പൂച്ചകളും; വാസകേന്ദ്രമില്ലാതെ 85 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്താകെ 6.2 കോടി തെരുവ് നായ്ക്കള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 91 ലക്ഷം തെരുവ് പൂച്ചകളാണ് ഉള്ളത്. സ്വകാര്യ കമ്പനി തയ്യാറാക്കിയ അരുമമൃഗ അനാഥത്വ സൂചികയിലാണ് ഈ കണക്ക്. 

രാജ്യത്ത് അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന നായ്ക്കളുടേയും പൂച്ചകളുടേയും എണ്ണം 88 ലക്ഷമാണ്. രാജ്യത്തെ അരുമമൃഗങ്ങളില്‍ 85 ശതമാനവും വാസകേന്ദ്രം ഇല്ലാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അരുമമൃഗ അനാഥത്വ സൂചികയില്‍ പത്തില്‍ 2.4 ആണ് ഇന്ത്യയുടെ പോയിന്റ്. 7.5 കോടി തെരുവ് നായ്ക്കളും പൂച്ചകളുമാണ് ചൈനയിലുള്ളത്. അമേരിക്കയില്‍ 4.8 കോടി തെരുവ് നായ്ക്കളും പൂച്ചകളും. ജര്‍മനിയില്‍ ഇത് 20.6 ലക്ഷമാണ്. ഗ്രീസില്‍ 20 ലക്ഷവും മെക്‌സിക്കോയില്‍ 74 ലക്ഷവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!