ദേശീയം

എംജിആറിന് വൃക്ക ദാനം ചെയ്ത ലീലാവതി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് തന്റെ വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

എംജിആറിന്റെ മൂത്ത സഹോദരന്‍ എംജി ചക്രപാണിയുടെ മകളാണ് ലീലാവതി. 1984ല്‍ വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ എംജിആറിന് ലീലാവതി തന്റെ ഒരു വൃക്ക ദാനം ചെയ്യുകയായിരുന്നു. അന്ന് ഡോക്ടറായ ഭര്‍ത്താവ് രവിചന്ദ്രനൊപ്പം ചേലക്കരയില്‍ താമസിക്കുകയായിരുന്നു ലീലാവതി. എംജിആറിന്റെ അവസ്ഥ അറിഞ്ഞതോടെ ചെന്നൈയില്‍ എത്തി വൃക്ക ദാനം ചെയ്യാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ എംജിആര്‍ 1987 ഡിസംബര്‍ 24ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. 

1989ല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ലീലാവതി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മിനി നന്ദന്‍, ഹേമ മുരളി എന്നിവര്‍ മക്കളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു