ദേശീയം

ഭീതി നിറച്ച് ഒമൈക്രോണ്‍; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍  കൂടുതല്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഇന്ന് മന്‍ കി ബാത്തിലൂടെ ഓമൈക്രോണിന് എതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി നല്‍കും.

ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനവും മറ്റ് ഇളവുകളും പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നിരുന്നു. ആഗോള തലത്തിലുണ്ടായ കോവിഡ് വ്യാപന രീതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 

നിരീക്ഷണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മുംബൈയില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഒമൈക്രോണ്‍ വകഭേദം ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് കേരളത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്ക് വിദേശത്ത് നിന്ന് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും പാലിക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍