ദേശീയം

ഒമൈക്രോണ്‍; കേന്ദ്രം മാര്‍ഗരേഖ പുതുക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ, രാജ്യത്ത് കേവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധനയിലും നിരീക്ഷണം തുടങ്ങിയവയിലാകും മാറ്റങ്ങൾ ഉണ്ടാകും. 

അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15ന് ആരംഭിക്കുമെന്ന കാര്യത്തിൽ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ഒമിക്രോണിന്റെ വ്യാപന സാധ്യതയിൽ സംസ്ഥാനങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 

ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം,സജീവമായ നിരീക്ഷണം തുടരണം. ഹോട്സ്‌പോട്ടുകളിൽ തുടർച്ചയായ നിരീക്ഷണം നടത്തണം.  എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, ഒമിക്രോണിൽ പരിഭ്രാന്തി വേണ്ട, ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി