ദേശീയം

'ഇങ്ങനെ ഒരു കടുംകൈ പ്രതീക്ഷിച്ചിരുന്നില്ല'; 16കാരന്‍ മരിച്ചതിന് പിന്നാലെ അതേസ്ഥലത്ത് അതേസാരി ഉപയോഗിച്ച്‌ സഹോദരിയായ 18കാരിയും ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: അച്ഛന്‍ ശാസിച്ചതിന് 16കാരന്‍ തൂങ്ങിമരിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും അതേസ്ഥലത്ത് ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരി ബേഡഗിയിലാണ് സംഭവം. ചന്ദ്രു ചാലവാഡിയുടെ മക്കളയായ 16കാരന്‍ നാഗരാജും 18കാരി മഹാലക്ഷ്മിയുമാണ് മരിച്ചത്

സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജനെ അച്ഛന്‍ ശാസിച്ചിരുന്നു. ഇതിന്റെ വിഷമത്തില്‍ നാഗരാജന്‍ വീട്ടിലെ കിടപ്പുമുറിയിലെ സീനിങ് ഫാനില്‍ ആത്മഹത്യ ചെയ്തിരുന്നു. വീട്ടുകാര്‍ ഇല്ലാത്തസമയത്തായിരുന്നു ആത്മഹത്യ. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

സഹോദരന്‍ മരിച്ചവിവരമറിഞ്ഞാണ് പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകന്‍ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അച്ഛനായ ചന്ദ്രു പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. 'ഒരു പിതാവ് സാധാരണ ഉപദേശിക്കുന്നത് പോലെ മാത്രമാണ് അവനോട് കാര്യങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ല. മകള്‍ക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. അവനില്ലാതെ ജീവിക്കുന്നത് അവള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അവളും അവനെ പിന്തുടരുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുമക്കളെയും നഷ്ടപ്പെട്ടു' പിതാവ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാസവരാജ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും