ദേശീയം

ബം​ഗാൾ ബിജെപിയിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; റായ്ഗഞ്ജ് എംഎൽഎ തൃണമൂലിൽ

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയിൽ നിന്ന് തൃണമൂൽ കോൺ​ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കൾ കൂടുമാറാൻ തുടങ്ങിയത്. 

റായ്ഗഞ്ജ് എംഎൽഎ കൃഷ്ണ കല്യാണിയാണ് ഇന്ന് പാർട്ടി വിട്ടത്. വൈകാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മെയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അഞ്ചാമത്തെ ബിജെപി എംഎൽഎയാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്.

റായ്ഗഞജ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരെ വിമർശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പ്രവർത്തിക്കുന്ന അതേ പാർട്ടിയിൽ തുടരാനാകില്ലെന്നും കൃഷ്ണ കല്യാണി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍