ദേശീയം

നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു. പുതുക്കിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവെച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരി, 10,11 തീയതികളില്‍ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

നവംബര്‍ 13,14 തീയതികളില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ചോദ്യപേപ്പര്‍ രീതി കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഇതാണ് സുപ്രീംകോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക്് പരീക്ഷയ്ക്ക് കൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതിന് സമയം നീട്ടിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുവ ഡോക്ടര്‍മാരെ ഫുട്‌ബോള്‍ പോലെ കാണരുതെന്നാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരുടെ ദയയ്ക്ക് ഡോക്ടര്‍മാരെ ഇട്ടുകൊടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 41 പിജി ഡോക്ടര്‍മാരാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജനറല്‍ മെഡിസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പുതിയ രീതിയെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും