ദേശീയം

ഹരിയാനയിലും കര്‍ഷക പ്രതിഷേധത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെപി എംപി; ഒരാള്‍ക്ക് ഗുരുതരപരിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്:  ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക്  ഇടിച്ച് കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍മോര്‍ച്ച പറയുന്നു. 

ഒരുകര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായും എംപി ബോധപൂര്‍വം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നെന്ന് സംയുക്തകിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഷകരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി