ദേശീയം

ഗ്രൂപ്പില്‍ ചേരാന്‍ നൂറു രൂപ, വിഡിയോ കാണാന്‍ 'വരിസംഖ്യ'; ചൈല്‍ഡ് പോണ്‍ വില്‍പ്പന; ടെക്കി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മെസ്സേജിങ് പ്ലാറ്റുഫോമുകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയ വി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായതെന്ന് തെലങ്കാന പൊലീസ് പറഞ്ഞു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ വില്‍പ്പന നടത്തുന്നതായി സൈബര്‍ വിങ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഹൈദരാാദിലെ കമ്പനിയില്‍ എന്‍ജിനിയര്‍ ആയ ഇയാളെ കരിംനഗറിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

പോണ്‍ വീഡിയോ അഡിക്ട് ആയ റെഡ്ഡി പല സൈറ്റുകളില്‍നിന്നായി ഇവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ടെലിഗ്രാമില്‍ ഗ്രൂപ്പ് ഉണ്ടാക്കി വില്‍പ്പനയ്ക്കു വച്ചു. റെഡ്ഡിയുടെ ഗ്രൂപ്പില്‍ ചേരാന്‍ നൂറു രൂപ ഫീസ് നല്‍കണം. വിഡിയോ കാണുന്നതിന് പ്രത്യേകം പണവും ട്രാന്‍സഫര്‍ ചെയ്യണം. ഇതിനായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഐഡന്റിറ്റി വെളിപ്പെടുത്താതെ മറ്റൊരാളുടെ പേരിലായിരുന്നു പണം സ്വീകരിച്ചത്. 

1270 പോണ്‍ വീഡിയോകള്‍ ഇയാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. ജൂണ്‍ മുതലുള്ള വിവരം അനുസരിച്ച് 60,000 രൂപ ഇതിലൂടെ നേടിയെന്നാണ് അ്‌ന്വേഷണത്തില്‍ വ്യക്തമായത്. 

റെഡ്ഡിക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം