ദേശീയം

രാജ്യത്ത് ഇന്നലെ 18,166പേര്‍ക്ക് കോവിഡ്; 214 മരണങ്ങളില്‍ 101 എണ്ണവും കേരളത്തില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,166പേര്‍ക്ക് കോവിഡ്. 23,624പേര്‍ രോഗമുക്തരായി. 214പേര്‍ മരിച്ചു. 2,30,971 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,71,915 പേര്‍ ആകെ രോഗമുക്തരായി. 4,50,589 പേരാണ് മരിച്ചത്. 94,70,10,175 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.9,470 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 1,13,132 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 214 മരണങ്ങളില്‍ 101ഉം കേരളത്തിലാണ്. 

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത 2,821 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഒന്നാം ഡോസ് വാക്‌സിനെടുത്ത 2,543 പേര്‍ക്കും ഇന്നലെ രോഗം കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി