ദേശീയം

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ ബിജെപിക്ക് കനത്ത തിരിച്ചടി ; ഉത്തരാഖണ്ഡ് മന്ത്രി കോണ്‍ഗ്രസില്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍ : നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഉത്തരാഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മന്ത്രിയുമായ യശ്പാല്‍ ആര്യയും മകനും ബിജെപിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേർന്നു.

യശ്പാലിനെ കൂടാതെ മകനും ബിജെപി നേതാവുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേർന്നിട്ടുണ്ട്.  ഇതിന് മുന്നോടിയായി യശ്പാലും മകനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.  

സംസ്ഥാന ഗതാഗതമന്ത്രിയാണ് യശ്പാല്‍ ആര്യ. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു യശ്പാല്‍. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 

കോണ്‍ഗ്രസ് വിട്ട് 2017 ലാണ് യശ്പാല്‍ ആര്യയും സഞ്ജീവും ബിജെപിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നല്‍കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാല്‍ ആര്യ പാര്‍ട്ടി വിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ