ദേശീയം

ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു, തിരിച്ചടിച്ച് സൈന്യം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഒരു ഭീകരനെക്കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റമുട്ടലില്‍ മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി. 
ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്.

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകകര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരരുടെ ആക്രമണത്തില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. 
ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 

വധിച്ച ഭീകരില്‍ ഒരാള്‍ ഗണ്ടേര്‍ബാല്‍ സ്വദേശി മുക്താര്‍ ഷാ ആണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. രണ്ട് നിലക്കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഇവരെ പുറത്തുചാടിക്കാനായി സൈന്യം സ്‌ഫോടനം നടത്തി. ഈ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്താല്‍,സൈന്യം തെരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍