ദേശീയം

സ്‌കൂളില്‍ അധ്യാപകന്റെ കാര്‍ കഴുകി വിദ്യാര്‍ഥി, വീഡിയോ പുറത്ത്, വ്യാപക പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി അധ്യാപകന്റെ കാര്‍ വൃത്തിയാക്കുന്ന സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബേസിക് എഡ്യൂക്കേഷന്‍ ഓഫീസര്‍ അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു.

സിക്കന്ദ്രബാദ് ബ്ലോക്കിലെ ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രൈമറി സ്‌കൂളില്‍ അധ്യാപകന്റെ കാര്‍ വൃത്തിയാക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ അഖണ്ഡ് പ്രതാപ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍