ദേശീയം

120 കിലോമീറ്റര്‍ വേഗത, ആഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി; നാലുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്- നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ജാഷ്പൂരിലാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈസമയത്ത് വാഹനത്തിന് നൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നടുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ഗുരുതരമായി പരിക്കേറ്റ വിശ്വാസികളെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ