ദേശീയം

കാത്തിരിപ്പിനൊടുവിൽ സഹോദരിക്ക് പെൺകുഞ്ഞ്; സൗജന്യ പെട്രോൾ നൽകി 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: സഹോദരിക്ക് കൺമണി പിറന്നതിന്റെ സന്തോഷത്തിൽ നാട്ടുകാർക്ക് സൗജന്യ പെട്രോൾ നൽകി യുവാവ്. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലാണ് പെട്രോൾ പമ്പ് ഉടമ കൂടിയായ യുവാവിന്റെ വേറിട്ട ആഘോഷം. 

പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോർവാൾ ഒക്ടോബർ ഒൻപതിനാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വികലാംഗയായ സഹോദരിക്ക് ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുട്ടിപിറക്കുന്നത്. ആ സന്തോഷമാണ് താൻ പങ്കുവയ്ക്കുന്നത് എന്ന് ദീപക്ക് പറഞ്ഞു. 

ഓഫർ ഇന്ന് അവസാനിക്കും

അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബർ 13,14,15 ദിവസങ്ങളിലാണ് സൗജന്യ പെട്രോൾ ഓഫർ. പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവർ ആവശ്യപ്പെടുന്ന പെട്രോളിന്റെ 10 മുതൽ 15 ശതമാനം കൂടുതൽ സൗജന്യമായി അടിച്ചുനൽകും എന്നതാണ് ഓഫർ. ഏറ്റവും കൂടുതൽ ആളുകൾ പമ്പിലെത്തുന്ന സമയമായ രാവിലെ 9 മണി മുതൽ 11 വരെയും, വൈകീട്ട് അഞ്ച് മുതൽ 7 മണിവരെയും മാത്രമാണ് ഫ്രീ പെട്രോൾ നൽകുക. 100 രൂപയ്ക്ക് പെട്രോൾ വാങ്ങുന്നവർക്ക് 5 ശതമാനം കൂടുതൽ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോൾ അടിക്കുന്നവർക്ക് 10 ശതമാനം അധിക സൗജന്യ പെട്രോളും, അതിൽ കൂടുതൽ രൂപയ്ക്ക് അടിക്കുന്നവർക്ക് 15 ശതമാനം സൗജന്യവുമാണ് നൽകുന്നത്.

ഇതാണ് നല്ല സമയം

കഴിഞ്ഞ മാർച്ചിലാണ് ദീപക്ക് പെട്രോൾ പമ്പ് പ്രവർത്തനമാരംഭിച്ചത്. ഉപയോക്താക്കൾക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്നത് അന്നുമുതൽ തന്റെ മനസ്സിലുള്ളതാണെന്നും നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെ ആ ആ​ഗ്രഹം പ്രവർത്തിയിലെത്തിക്കാൻ തീരുമാനിച്ചെന്ന് ദീപക്ക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം