ദേശീയം

'എന്താ എന്റെ ക്ലാസ്സും തുറക്കാത്തേ ?' ; മുഖ്യമന്ത്രിക്ക് ആറാം ക്ലാസ്സുകാരിയുടെ കത്ത്; നേരിട്ട് വിളിച്ച് സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസ്സുകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആറാംക്ലാസ്സുകാരിയുടെ കത്ത്. ധര്‍മപുരി ഒസൂര്‍ ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന പ്രജ്‌ന എന്ന ആറാം ക്ലാസുകാരിയാണ് തന്റെ ക്ലാസും ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ ഓഫിസിലേക്ക് കത്തയച്ചത്.

കത്തില്‍ കുട്ടിയുടെ വീട്ടിലെ ഫോണ്‍ നമ്പറും നല്‍കിയിരുന്നു. കത്ത് കിട്ടിയ മുഖ്യമന്ത്രി കുട്ടിയെ നേരിട്ട് ഫോണില്‍ വിളിച്ചു. അടുത്ത മാസം ഒന്നിന് തന്നെ എല്ലാ സ്‌കൂളും തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'അധ്യാപകരെ അനുസരിക്കണം. സ്‌കൂള്‍ തുറന്നാലും കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കണം, മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ഒപ്പം നന്നായി പഠിക്കണം.' എന്നും സ്റ്റാലിന്‍ കുട്ടിയെ ഉപദേശിച്ചു. 

തമിഴ്‌നാട്ടില്‍ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചെറിയ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നില്ല. ചെറിയ ക്ലാസുകള്‍ തുടങ്ങുന്നത് വൈകിയതോടെയാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു