ദേശീയം

10,12 ക്ലാസുകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യം ടേം പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ. പ്രവേശനം നേടിയ കേന്ദ്രത്തിലല്ലാതെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ പരീക്ഷ കേന്ദ്രം മാറ്റി അനുവദിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ അതാത് സ്ഥലങ്ങളില്‍ ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടിയ കേന്ദ്രത്തില്‍ നിന്നല്ലാതെ ഇത്തവണ പരീക്ഷയെഴുതാന്‍ കഴിയും. ഷെഡ്യൂള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാന്‍ കഴിയില്ലെന്നും സിബിഎസ്ഇ പരീക്ഷ കണ്‍ട്രോളര്‍ പറഞ്ഞു

10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകള്‍ നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ ആരംഭിക്കും. മേജര്‍ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10-ാം ക്ലാസിന്റെ മൈനര്‍ വിഷയങ്ങളിലെ പരീക്ഷകള്‍ നവംബര്‍ 17നും 12-ാം ക്ലാസിന്റേത് 16നും ആരംഭിക്കും 

പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജര്‍, മൈനര്‍ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയന്‍സ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങള്‍ മേജര്‍ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകള്‍, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ മൈനര്‍ വിഭാഗത്തിലുമാണ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകള്‍ രാവിലെ 11.30 ന് ആരംഭിക്കും. സാധാരണ സിബിഎസ്ഇ പരീക്ഷകള്‍ 10.30നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നല്‍കുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു