ദേശീയം

അന്നദാനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയ നായ്ക്കുറവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്ഷേത്രത്തിലെ അന്നദാനത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ത്തിയ നായ്ക്കുറവ സമുദായത്തിനൊപ്പം അന്നദാനപ്പന്തലില്‍ ഇരുന്നു ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേകര്‍ ബാബു. അന്നദാനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് സമുദായ അംഗം പരാതി പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ്, മന്ത്രിയുടെ നടപടി.

പൂഞ്ചേരിയില്‍നിന്മനുള്ള അശ്വിനിയാണ് സമുദായ അംഗങ്ങളെ അന്നദാനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന കാര്യം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ വിഡിയോ വൈറല്‍ ആയതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. 

കഴിഞ്ഞ ദിവസം തിരുപ്പൂര്‍ എംഎല്‍എ എസ്എസ് ബാലാജിക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയ മന്ത്രി സമുദായ അംഗങ്ങളെ ഒപ്പമിരുത്തി ഭക്ഷണം കഴിച്ചു.  സൗജന്യമായ സാരിയും മുണ്ടുകളും വിതരണം ചെയ്യുകയും ചെയ്തു. ദേവസ്വം കമ്മിഷണറും ഒപ്പമുണ്ടായിരുന്നു.

എല്ലാവരെയും തുല്യതയോടെ കാണുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിനു വിഘാതമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ