ദേശീയം

നേരിയ ആശ്വാസം, ഇന്നലെ രോ​ഗികളിൽ 3.5 ശതമാനത്തിന്റെ കുറവ്; 45,352 പേർക്ക് കോവിഡ്, മരണനിരക്കും കുറഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കോവിഡ് ബാധിരുടെ എണ്ണത്തിൽ 3.6 ശതമാനത്തിന്റെ കുറവ്. 24 മണിക്കൂറിനിടെ 45,352 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ രോ​ഗികളിൽ മൂന്നിൽ രണ്ടും കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഇന്നലെ 32,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 366 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 4,39,895 ആയി ഉയർന്നു.

ഇന്നലെ മാത്രം 34,791 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,20,63,616 ആയി ഉയർന്നു. നിലവിൽ  3,99,778 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45% ആണ് രോ​ഗമുക്തി നിരക്കെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍