ദേശീയം

ദീപാവലിക്ക് നരേന്ദ്ര മോദി അയോധ്യയില്‍; ഏഴരലക്ഷം വിളക്കുകള്‍ കത്തിക്കും; ഗിന്നസ് റെക്കോര്‍ഡിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലിക്ക് അയോധ്യ സന്ദര്‍ശിക്കും. അദ്ദേഹത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. നവംബര്‍ നാലിനാണ് ദീപാവലി.

ക്ഷേത്രനഗരത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരും അയോധ്യവികസനസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സരയൂ നദിയുടെ തീരത്ത് 7.5 ലക്ഷം വിളക്കുകള്‍ കത്തിച്ച് പുതിയ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഇടാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. 2017ല്‍  യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ വിപുലമാക്കിയരുന്നു. ഇത് യോഗി സര്‍ക്കാരിന്റെ അഞ്ചാമത് ദീപാവലി ആഘോഷമാണ്. 2019ല്‍ സരയൂ തീരത്ത് 4,10,000 ചെരാതുകള്‍ കത്തിച്ചിരുന്നു. 2020ല്‍ 6,06,569 വിളക്കുകളാണ് കത്തിച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ ദീപാവലി ആഘോഷത്തിന് തദ്ദേശീയര്‍ക്ക് മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം